fish

ഇന്നത്തെ കാലത്ത് വീടുകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഫ്രിഡ്‌ജ്. തിരക്കുപിടിച്ച ജീവിതം അനായാസകരമാക്കാൻ ഫ്രിഡ്‌ജ് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും പാകം ചെയ്ത ആഹാരവുമെല്ലാം ദിവസങ്ങളോളം ഫ്രിഡ്‌‌‌ജിൽ സൂക്ഷിക്കാം. അതിനാൽ വീട്ടുജോലിയിൽ സമയം ലാഭിക്കാനും ഏറെ ഉപകാരപ്രദമായ ഉപകരണമാണിത്. സാധാരണയായി മിക്കവരും മീനും ഇറച്ചിയുമൊക്കെ കുറച്ചധികം വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മീൻ ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ മീനുകളും ഒരുപോലെയല്ല സൂക്ഷിക്കേണ്ടത്, ഓരോ മീനിനും വ്യത്യസ്തമായ കാലയളവ് ഉണ്ട്.