ഇന്നത്തെ കാലത്ത് വീടുകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. തിരക്കുപിടിച്ച ജീവിതം അനായാസകരമാക്കാൻ ഫ്രിഡ്ജ് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും പാകം ചെയ്ത ആഹാരവുമെല്ലാം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതിനാൽ വീട്ടുജോലിയിൽ സമയം ലാഭിക്കാനും ഏറെ ഉപകാരപ്രദമായ ഉപകരണമാണിത്. സാധാരണയായി മിക്കവരും മീനും ഇറച്ചിയുമൊക്കെ കുറച്ചധികം വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മീൻ ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ മീനുകളും ഒരുപോലെയല്ല സൂക്ഷിക്കേണ്ടത്, ഓരോ മീനിനും വ്യത്യസ്തമായ കാലയളവ് ഉണ്ട്.
ചാള, മത്തി, തിലോപ്പിയ തുടങ്ങിയ മീനുകൾ ആറുമുതൽ എട്ടുമാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പ് കൂടിയ മീനുകൾ ആണെങ്കിൽ രണ്ട് മുതൽ മൂന്ന് മാസം വരയെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ.
ഏത് മീൻ ആണെങ്കിലും ഫ്രീസറിലെ താപനില -18 ഡിഗ്രി സെൽഷ്യസിന് താഴെയാണെന്ന് ഉറപ്പുവരുത്തണം.
മീൻ വാങ്ങിയാൽ അധികനേരം പുറത്തുവയ്ക്കാതെ കഴിവതും വേഗത്തിൽ ഫ്രീസറിലേയ്ക്ക് മാറ്റാൻ ശ്രദ്ധിക്കണം.
വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ഘടനയും രുചിയും വ്യത്യാസപ്പെടില്ല.
പ്ളാസ്റ്റിക്കിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞുതന്നെ മീൻ ഫ്രീസറിൽ സൂക്ഷിക്കുക