പാങ്ങോട്: മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ റാഗിംഗിനെതിരെ സെമിനാറും അവബോധ ക്ലാസും സംഘടിപ്പിച്ചു. സംസ്ഥാന വനിത ശിശുക്ഷേമ വികസന വകുപ്പും ആന്റി റാഗിംഗ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ദിൽഷാദ് ബിൻ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഡോ. സിനി. വി.എൻ അദ്ധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സിലെ ഹൈടെക് ക്രൈം എൻക്വയറി സെൽ എസ്.ഐ കണ്ണൻ. എസ്.പി ക്ലാസുകൾ നയിച്ചു.