renu-sudhi

ബിഗ് ബോസ് സീസൺ 7 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിനിടയിൽ സംഭവിച്ച പല കാര്യങ്ങളും ഇതിനിടയിൽ ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഇടംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് മത്സരാർത്ഥികളായ രേണു സുധിയും അനീഷും തമ്മിലുള്ള വഴക്ക്. ഈ വഴക്ക് റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് താരദമ്പതികളായ മനോജും ബീന ആന്റണിയും.

'കണ്ണടച്ച് കിടക്കുന്നത് ഞാൻ കണ്ടു' എന്ന് അനീഷ് പറയുന്നത് അതേപോലെ മനോജ് പറയുകയാണ്. രേണു പറഞ്ഞതുപോലെ 'തനിക്കെന്തിന്റെ സൂക്കേടാടോ. ടോ പോടോ'- എന്ന് ബീന ആന്റണി പറയുന്നതും വീഡിയോയിലുണ്ട്. താരദമ്പതികളുടെ അനുകരണം വളരെ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

'ഞങ്ങളുടെ ജീവിതത്തിലെ ഒരു ശരാശരി ദിവസം' എന്ന അടിക്കുറിപ്പോടെ ബീന ആന്റണിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ 7, രേണു സുധി, അനീഷ് എന്നീ ക്യാപ്ഷനുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നാൽപ്പതിനായിരത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

View this post on Instagram

A post shared by Artiste Beena Antony (@imbeena.antony)

നിരവധി പേർ കമൻറ്‌ ചെയ്തിട്ടുണ്ട്. "ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം മനോജ്‌ എട്ടനും ബീനചേച്ചിയും തകർത്തു", "ബീനാ ആൻ്റണി ഒരു അതുല്യ പ്രതിഭ തന്നെയാണ് മലയാള സിനിമ വേണ്ടവിധത്തിൽ അവർക്ക് അവസരം കൊടുത്തില്ല..."- ഇങ്ങനെ പോകുന്നു കമൻറുകൾ.
​​​​​​