a

തിരുവനന്തപുരം: മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ മാലിന്യ സംസ്കരണ സെല്ലിന്റെ നേതൃത്വത്തിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണവും ചങ്ങാതിക്കൊരു തൈ പരിപാടിയും സംഘടിപ്പിച്ചു.ഹരിത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് ഡയറക്ടർ ഫാ.ജോൺ വർഗീസ്,പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു,സംസ്ഥാന പ്രോഗ്രാം ഓഫീസർ അജയകുമാർ,നവകേരള മിഷൻ റിസോഴ്സ്‌പേഴ്സൺ റസീന എന്നിവർ നേതൃത്വം നൽകി.