തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തി, ഇന്ന് രാവിലെയാണ് മോഹൻലാൽ ക്ഷേത്രത്തിലെത്തിയത്. മുറജപ ലക്ഷദിപം വിളംബരം ചെയ്യുന്ന ചടങ്ങിൽ താരം പങ്കെടുത്തു. ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിക്കുകയും ചെയ്തു, തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ മോഹൻലാലിന് വിളംബര പത്രിക കൈമാറി.
ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീപദ്മനാഭന്റെ അനുഗ്രഹമായി കണക്കാക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന ആളെന്ന നിലയ്ക്ക് വിശ്വാസത്തെക്കാൾ വികാരമാണ് ശ്രീപദ്മനാഭ സ്വാമിയും മഹാക്ഷേത്രവും എന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ ക്ഷേത്രത്തിലെത്തുന്ന വിവരമറിഞ്ഞ് വൻജനക്കൂട്ടമാണ് ക്ഷേത്രത്തിന് മുന്നിലെത്തിയത്. ജനത്തിരക്കിൽ സുരക്ഷാവലയം തീർത്താണ് മോഹൻലാലിനെ ക്ഷേത്രത്തിനകത്ത് എത്തിച്ചത്.
ശ്രീപത്മനാഭന്റെ തിരുസന്നിധിയിൽ മോഹൻലാൽ ✨@mohanlal #mohanlal #PadmanabhaSwamiTemple
— AKMFCWA Official (@AkmfcwaState) August 21, 2025
Video Courtesy - Shyam Photography pic.twitter.com/xLQbjk5Ts3