mannu

മുടപുരം: സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ചിറയിൻകീഴ് ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച മണ്ണ് പരിശോധന ക്യാമ്പെയിന്റെ ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നടീൽ വസ്തുക്കളുടെ വിതരണം ബി.ഡി.ഒ സ്റ്റാർലി. ഒ.എസും കർഷകരുടെ മണ്ണ് സാമ്പിൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠനും നിർവഹിച്ചു. ഡോ. ജീന മാത്യു, ഷീന.എ, ഗോപിക.ടി അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജിത,എസ്. ഹരികുമാർ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. അർച്ചന, അൽ നൗഫിയ.എസ് എന്നിവർ പങ്കെടുത്തു.