balimandapam

വർക്കല: പാപനാശം സൗത്ത് ക്ലിഫ് ഭാഗത്ത് ബലിമണ്ഡപത്തിനു സമീപം കുന്നിടിച്ചിലുണ്ടായ സ്ഥലത്ത് അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി. ബലിമണ്ഡപത്തിനും ടോയ്‌‌ലെറ്റ് ബ്ലോക്കിനും മദ്ധ്യേയാണ് നിർമ്മാണം. ടൂറിസം വകുപ്പ് ഇവിടെ നിർമ്മിച്ച ടോയ്‌‌ലെറ്റ് ബ്ലോക്ക് ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. അതിന് അനുബന്ധമായാണ് സിമന്റ് കട്ടകളും മറ്റും ഉപയോഗിച്ച് പുതിയ നിർമാണം ആരംഭിച്ചത്. അതേസമയം ബന്ധപ്പെട്ട അധികൃതരിൽ നിന്ന് നിയമപരമായ അനുമതി നേടിയിട്ടില്ല. ദുരന്ത നിവാരണ അതോറിട്ടിയുടെ നിയന്ത്രണ നിർദേശമുള്ള ഭാഗത്ത് യാതൊരുവിധ നിർമ്മാണവും അനുവദിക്കില്ലെന്നും നിർമ്മാണം നിറുത്തിവയ്ക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ടെന്നും വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.