തിരുവനന്തപുരം: മുന്‍നിര ഹോസ്പിറ്റാലിറ്റി ആന്റ് ഹോളിഡേ കമ്പനിയായ സീറോ ഡെബ്റ്റ് ഹോസ്പിറ്റാലിറ്റി പയനിയര്‍ കണ്‍ട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആന്റ് ഹോളിഡേയ്‌സ് ലിമിറ്റഡ് കേരളത്തില്‍ അടുത്ത 5 വര്‍ഷത്തില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തും. ആലപ്പുഴ, മൂന്നാര്‍, വയനാട്, വാഗമണ്‍, കുമരകം എന്നിങ്ങനെ സംസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലായാണ് നിക്ഷേപം നടത്തുക.


കേരളത്തില്‍ കണ്‍ട്രി ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ വര്‍ധിച്ചുവരുന്ന ലക്ഷ്വുറി ഹോസ്പിറ്റാലിറ്റി , ഹോളിഡേ എക്‌സ്പീരിയന്‍സ് പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ഈ നീക്കത്തിലൂടെ കമ്പനിക്ക് സാധിക്കും.


വിപുലീകരണ പദ്ധതികളുടെ ഭാഗമായി ലോയല്‍ മെമ്പേഴ്‌സിനായി എക്‌സ്‌ക്ലൂസീവ് നേട്ടങ്ങളും പ്രിവിലേജുകളും ഉറപ്പുനല്‍കുന്ന വിഐപി ഗോള്‍ഡ് കാര്‍ഡും കണ്‍ട്രി ക്ലബ് പുറത്തിറക്കി. പുതിയ അംഗങ്ങള്‍ക്ക് ഒരു ഗോള്‍ഡ് കോയിന്‍, ഗ്യംങ്‌ടോക്കില്‍ 3 ഫ്രീ നൈറ്റ്‌സ്, നിലവിലുള്ള അംഗങ്ങള്‍ക്ക് ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ ആകര്‍ഷകമായ നേട്ടങ്ങള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.


സഞ്ചാരികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ കേരളത്തില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് പോകുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരാണ്. - കണ്‍ട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആന്റ് ഹോളിഡേയ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വൈ. രാജീവ് റെഡ്ഢി പറഞ്ഞു.


ഉപഭോക്താക്കളില്‍ നിന്നും നിറഞ്ഞ സ്വീകരണമാണ് വിഐപി ഗോള്‍ഡ് കാര്‍ഡിന് ലഭിക്കുന്നത്.