ലഖ്‌നൗ: ജോലി നോക്കുന്ന വീട്ടിലെ വീട്ടുടമയുടെ കുടിവെള്ള കപ്പിൽ മൂത്രമൊഴിച്ച് വീട്ടുജോലിക്കാരി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് അസ്വസ്ഥതയുളവാക്കുന്ന സംഭവം. സംശയം തോന്നിയ വീട്ടുടമ അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്. പാത്രങ്ങൾ വൃത്തിയാക്കുന്നതു പോലെ നടിച്ച് യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെ ഉയർന്നത്. പത്തു വർഷമായി ഇവർ ബിസിനസുകാരന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു . അടുത്തിടെ യുവതിയുടെ പെരുമാറ്റത്തിൽ ചില സംശയം തോന്നിയ വീട്ടുകാർ ഇവരെ നിരീക്ഷിക്കാൻ മൊബൈൽ ക്യാമറ അടുക്കളയിൽ സ്ഥാപിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്.
ഇത്രയും കാലം ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന ഒരാൾക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ കഴിഞ്ഞത് എങ്ങനെയെന്നാണ് പലരും അമ്പരപ്പോടെ ചോദിക്കുന്നത്. യുവതിക്ക് മാനസിക പ്രശ്‌നമുണ്ടാകാമെന്നാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ കണ്ട പലരുടെയും പ്രതികരണം. ഇത്തരം മനുഷ്യത്വമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളുകളെ കർശനമായ നിയമനടപടിയിലൂടെ ശിക്ഷിക്കണമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
नौकरानी की घिनौनी हरकत ! पेशाब कर बर्तन पर फेकने का सीसीटीवी वायरल ! मामला #बिजनौर का हैं pic.twitter.com/pch0orYjNw
— Tushar Srivastava (@TusharSrilive) August 22, 2025