കൊല്ലം: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 11.30ഓടെ കൊല്ലം ഓയൂരിലാണ് അപകടം നടന്നത്. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന അഹ്സൻ എന്ന യുവാവ് ഗുരുതാരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.