swedish-church-

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വീടുകൾ ഉയർത്തി പുനഃസ്ഥാപിക്കുന്നത് സമീപകാലങ്ങളിൽ കേരളത്തി്ൽ ഉൾപ്പെടെ സജീവമാണ്. ജാക്കി ലിവർ ഉപയോഗിച്ച് വീട് ഒന്നാകെ ഉയർത്തി പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. റോഡ് ഉയർത്തിയപ്പോൾ കുഴിലായതും താഴ്ന്ന സ്ഥലമായതിനാൽ വെള്ളം കയറുന്നതും മണ്ണിന് ഉറപ്പു കുറവായതിനാൽ ഇരുന്നു പോയതുമായ വീടുകളാണ് ഇത്തരത്തിൽ ഉയർത്തുന്നത്.

എന്നാൽ സ്വീഡനിൽ ഒരു കെട്ടിടം ഉയർത്തുക മാത്രമല്ല ,​ നിലവിലുള്ള സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സ്വീഡനിലെ വടക്കൻ പ്രദേശത്തെ ലാപ്ലാൻഡ് പ്രവിശ്യയിലെ കിരുണ നഗരത്തിൽ 113 വർഷം പഴക്കമുള്ള ഒരു പള്ളി യാതൊരു കേടുപാടുകളുമില്ലാതെ അതേ ഘടനയിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്രി സ്ഥാപിച്ചത്. 600 ടൺ ഭാരമുള്ള പള്ളി രണ്ട് ട്രക്കുകളിലായാണ് ഉരുട്ടി മാറ്റിയത്. 2 ദിവസം കൊണ്ട് 3 മൈൽ ദൂരം (4.81 കിലോ മീറ്റർ)​ കിരുണ നഗരത്തിലൂടെ സഞ്ചരിച്ച ശേഷമാണ് തടികൊണ്ട് നിർമ്മിച്ച ഈ പുരാതന പള്ളി അതിന്റെ പുതിയ സ്ഥാനത്തെത്തിയത്.

സ്വീഡന്റെ വടക്കേ അറ്രത്തുള്ള നഗരമാണ് കിരുണ. ഖനികൾക്ക് വളരെ പ്രാധാന്യമുള്ള ഒരു നഗരമാണിത്. ഇവിടെ ഇരുമ്പയിര് ഖനി പ്രവർത്തിക്കുന്നതിനാൽ നിലത്ത് വിള്ളലുകൾ വീഴുന്നുണ്ട്. ഖനി വിഴുങ്ങുമെന്ന തിരിച്ചറിവിൽ ഇതിനോടകം തന്നെ പല കെട്ടിടങ്ങളും നഗരമദ്ധ്യത്തിൽ നിന്നും പുതിയ ഇടത്തേയ്ക്ക് പറിച്ച് നട്ടിട്ടുണ്ട്. ഇനിയും ഒരുപാട് കെട്ടിടങ്ങൾ ഇത്തരത്തിൽ മാറ്റി സ്ഥാപിക്കാനുണ്ട്.

കിരുണയിലെ ഏറ്റവും വലിയ തടികെട്ടിടമാണ് ത്രികോണാകൃതിയിലുള്ള രൂപങ്ങളുള്ള ചെമ്മൺ നിറത്തിലുള്ള പള്ളി. കിരുണയുടെ ആകാശരേഖ പോലെയാണ് പള്ളിയെന്നും കിരുണയിൽ എവിടെ നിന്ന് നോക്കിയാലും പള്ളി കാണാൻ കഴിയുമെന്നും പ്രദേശവാസികൾ പറയുന്നു.

A 113-year-old church in Kiruna, in northern Sweden, will embark on a two-day relocation to a new site nearly two miles away to make way for the expansion of the world's biggest underground iron ore mine https://t.co/HtwOSDLp5H pic.twitter.com/wwVOotFsMW

— Reuters (@Reuters) August 18, 2025