manamboor-suresh

എഡിൻബറോ: എഡിൻബറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദരിക്കപ്പെട്ട ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിന് മണമ്പൂർ സുരേഷ് രചിച്ച "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകം സമ്മാനിച്ചു. 41 വർഷത്തെ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്ത പത്രപ്രതിനിധി എന്ന നിലയിൽ നിരൂപണങ്ങളും, അഭിമുഖങ്ങളും അടക്കം ഉൾപ്പെടുന്നതാണ് ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.

പുസ്‌തകത്തിലെ ഒരധ്യായം എഡിൻബറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദരിക്കപ്പെട്ട ബ്രിട്ടീഷ് സംവിധായകൻ കെൻ ലോച്ചിനെയും അദ്ദേഹത്തിന്റെ സിനിമയേയും കുറിച്ചാണ്. കെൻ ലോച്ചിനോടൊപ്പം 16 ചിത്രങ്ങൾക്ക് നിർമ്മാണ നിർവഹണം നടത്തിയ റബേക്ക ഒബ്രയാൻ മണമ്പൂർ സുരേഷിൽ നിന്നും "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകം ഏറ്റുവാങ്ങി. ഇങ്ങനെ ഒരു പുസ്തകം ഒരിന്ത്യൻ ഭാഷയിൽ വന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് റബേക്ക ഒബ്രയാൻ പറഞ്ഞു.