കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. രണ്ടുമാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. മാനന്തവാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.