സനാ: യെമനിൽ ഹൂതി വിമത കേന്ദ്രങ്ങളിൽ ബോംബിട്ട് ഇസ്രയേൽ. 2 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായിൽ പ്രസിഡൻഷ്യൽ പാലസിന് സമീപവും മിലിട്ടറി ബേസുകളിലും എണ്ണ, ഊർജ്ജ കേന്ദ്രങ്ങളിലും സ്ഫോടനങ്ങളുണ്ടായി. ഹമാസിന്റെ സഖ്യ കക്ഷികളായ ഹൂതികൾ രാജ്യത്തിന് നേരെ മിസൈലാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടി. അതേ സമയം, ഗാസ യുദ്ധം അവസാനിപ്പിക്കും വരെ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി.