റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര ലോകത്തെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായും തിളങ്ങി. മലയാളത്തിലെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലും താരം വേഷമിട്ടു. വർഷങ്ങൾക്ക് മുമ്പാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ജെബി ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്. ദുബായിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ ഭർത്താവ് ഷാനിദ് ആസിഫ് അലി ഷംന കാസിമിനെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത 45 ദിവസങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം എന്റെ ഭാര്യ വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം. സന്തോഷത്തിന്റെ കണ്ണീർ മാത്രമാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
45 ദിവസങ്ങൾ
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ.
ഒറ്റപ്പെടലിന്റെ നിശ്ശബ്ദത,
ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ,
പ്രാർത്ഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ
ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു
സ്‌നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്,
ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്.
ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം.
എന്റെ ഭാര്യ. വീണ്ടും എന്റെ അരികിൽ.
നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം
സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്.
ഇനി വീണ്ടും നമ്മൾ ഒരുമിച്ച്,
ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർത്ഥനകളോടെ…