തിരുവനന്തപുരം:ചാക്ക മുതൽ തിരുവല്ലംവരെയുള്ള മേൽപാലങ്ങളുടെ അറ്റകുറ്റപ്പണിമൂലം സർവീസ് റോഡ് വഴിയുള്ള ഗതാഗതത്തിലെ ഉയർന്ന ടോൾപിരിവിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.എം.ബഷീർ മാർച്ച് ഉദ്ഘാടനം ചെയ്തു സലിം നെടുമങ്ങാട്,സഫറുള്ള ഖാൻ,അഷറഫ് സൈക്കോ,യൂസഫ് ബീമാപള്ളി,സുധീർ വിഴിഞ്ഞം,അബ്ദുൽ സത്താർ,നാസർ വള്ളക്കടവ്,കബീർ മാണിക്യവിളാകം,ഷംനാദ് വിഴിഞ്ഞം,റമീല,റാഫി തൊളിക്കോട്,ഹർഷാദ് ചാക്ക,അബ്ദുറഹ്മാൻ ബീമാപള്ളി എന്നിവർ പങ്കെടുത്തു.