ss

നടൻ ദിനേശ് മംഗളൂരു യാത്രയായി

കാന്താര 2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം പിടിപ്പെട്ട് ചികിത്സയിലായിരുന്ന കന്നട താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു വിട പറഞ്ഞു. കെ.ജി.എഫ് സിനിമയിൽ ഷെട്ടി എന്ന മുംബയ് ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളത്തിനും പരിചിതനാണ്. കിച്ചാ കിറ്‌ക്ക് പാർട്ടി, സവാരി, ആ ദിനങ്ങൾ തുടങ്ങി നിരവധി കന്നട ചിത്രങ്ങളിൽ അഭിനയിച്ചു. അതേ സമയം കാന്താര 2 ചിത്രീകരണവുമായി ബന്ധപ്പെട്ട് മരണമടയുന്ന നാലാമത്തെ ആളാണ് ദിനേശ്. കന്നട താരം രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്ന വൈക്കം സ്വദേശി കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചു. മലയാള നടനും മിമിക്രി താരവുമായ കലാഭാവൻ നിജു നെഞ്ചുവേദനയെ തുടർന്ന് ചിത്രീകരണത്തിനിടെയാണ് മരണമടഞ്ഞത്.