തിരുവനന്തപുരം: എസ്.യു.ടി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസസ് 2025-2026 അദ്ധ്യയന വർഷത്തെ വിവിധ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു. ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) പാഠ്യപദ്ധതി പ്രകാരം സി.എസ്.എസ് ഡി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി,മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി,ഫസ്റ്റ്എയ്ഡ് ആൻഡ് പേഷ്യന്റ് കെയർ,ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ,എക്സ്‌റേ ടെക്നീഷ്യൻ,ഇ.സി.ജി ടെക്നീഷ്യൻ, ബയോമെഡിക്കൽ എക്യുപ്‌മെന്റ് ടെക്നീഷ്യൻ എന്നിവയുടെ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളാണുള്ളത്.15ന് മുൻപ് അപേക്ഷകൾ അയക്കണം.വിവരങ്ങൾക്ക് ഫോൺ: 9745551706, 8547373352.