ദുബായ്: യുഎഇയിൽ സർക്കാർ ജോലി ഒഴിവുകളിൽ പ്രവാസികൾക്ക് അവസരം. ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. ഉയർന്ന വൈദഗ്ദ്യമുള്ള പ്രവാസികൾക്കാണ് കൂടുതൽ സാദ്ധ്യത.
യുഎഇയിലെ സർക്കാർ ജോലികൾക്ക് പൗരന്മാർക്കാണ് മുൻഗണനയെങ്കിലും ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളിൽ വൈദഗ്ദ്യമുള്ള പ്രവാസികളെ ആവശ്യമാണ്. ദുബായിയുടെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.aeൽ തൊഴിൽ അവസരങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിൽ പ്രതിമാസം 40,000 ദിർഹം (9,54,218 ഇന്ത്യൻ രൂപ) വരെ ശമ്പളം ലഭിക്കും.
ഒഴിവുകളുടെ വിശദാംശങ്ങൾ
അറബിക്/ഇംഗ്ലിഷ് കോപ്പിറൈറ്റർ: ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി. ശമ്പളം: 20,001- 30,000 ദിർഹം.
ചൈൽഡ് കെയർ സൂപ്പർവൈസർ: ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ. ശമ്പളം: 10,000 ദിർഹം.
സ്ട്രാറ്റജിക് പ്ലാനിംഗ് സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 30,001- 40,000 ദിർഹം.
സീനിയർ സ്പെഷ്യലിസ്റ്റ്: കൊമേഴ്സ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
ഡിജിറ്റൽ കണ്ടന്റ് ആൻഡ് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 20,001- 30,000 ദിർഹം.
ചീഫ് സ്പെഷ്യലിസ്റ്റ്: പ്രൊക്യുർമെന്റ് ആൻഡ് സ്റ്റോറേജ് പോളിസിസ് ആൻഡ് ഓപ്പറേഷൻസ്: ഡിപാർട്ട്മെന്റ് ഓഫ് ഫിനാൻസ്. ശമ്പളം: 20,001-30,000 ദിർഹം.
സീനിയർ ഇന്റേണൽ ഓഡിറ്റർ: ദുബായ് കൾച്ചർ. ശമ്പളം: 20,001- 30,000 ദിർഹം.