pm-narendra-modi

ബീജിംഗ്: അടുത്തയാഴ്ച ചൈനയിൽ നടക്കുന്ന പ്രാദേശിക സുരക്ഷാ ഫോറത്തിൽ 20ലധികം ഇന്ത്യൻ പ്രധാന മന്ത്രി മോദിയടക്കം ലോക നേതാക്കളുമായി ഒത്തുച്ചേരാൻ ഒരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനു പുറമേ മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെയും ഓഗസ്റ്റ് 31 സെപ്തംബർ ഒന്ന് തിയതികളിൽ വടക്കൻ തുറമുഖ നഗരമായ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

2020ലെ അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ഏഴ് വർഷത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. യുക്രെയ്‌ൻ യുദ്ധത്തിനിടയിൽ പാശ്ചാത്യ നേതാക്കൾ പുട്ടിനോട് പുറംതിരിഞ്ഞുനിന്നപ്പോൾ കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോദി ഷി ജിൻപിംഗുമായും പുട്ടിനുമായി ഒരേ വേദി പങ്കിട്ടിരുന്നു.

ചൈനയുമായും ഇന്ത്യയുമായും ത്രികക്ഷി ചർച്ചകൾ ഉടൻ നടക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

"അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ക്രമം എങ്ങനെയായിരിക്കുമെന്ന് കാണിക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ ഉച്ചകോടിയെ ഷീ ജിൻപിംഗ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്. ചൈന, ഇറാൻ, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ നേരിടാൻ ജനുവരി മുതൽ വൈറ്റ് ഹൗസ് നടത്തിയ എല്ലാ ശ്രമങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ല.- ഗവേഷണ ഏജൻസിയായ ദി ചൈന-ഗ്ലോബൽ സൗത്ത് പ്രോജക്ടിന്റെ എഡിറ്റർ-ഇൻ-ചീഫ് എറിക് ഒലാണ്ടർ പറഞ്ഞു.

2001ൽ ഷാങ്ഹായ് സഹകരണ സംഘടന സ്ഥാപിതമായതിനുശേഷം ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, പ്രധാന ശക്തികൾ ചേർന്ന് പുതിയ തരം അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുത്തുത്തു എന്നാണ് ഈ ഉച്ചകോടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.