പൂച്ച, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങൾ കാണാത്ത വീടുകൾ വളരെ കുറവാണ്. കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് അവ നമുക്ക്. അവയുടെ വേർപാടും മനുഷ്യർക്ക് തങ്ങാൻ കഴിയുന്നതല്ല. ന്യൂയോർക്കിലെ ഒരു യുവതി തന്റെ പൂച്ച ചത്തപ്പോൾ ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. മേഗൻ റെെലി എന്ന യുവതിയുടേതാണ് വീഡിയോ.
ചത്ത പൂച്ചയെ സ്റ്റഫ് ചെയ്ത് തന്റെ വീട്ടിലെ ഷോക്കേസിൽ സൂക്ഷിക്കുകയാണ് ഇവർ. മേഗൻ തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. 'എന്റെ ചത്ത പൂച്ചയെ എന്റെ കൂടെ അൺബോക്സ് ചെയ്യൂ' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. സ്റ്റഫ് ചെയ്ത പൂച്ചയുടെ ശരീരം ഒരു പാഴ്സൽ ബോക്സിൽ നിന്ന് യുവതി പുറത്തെടുക്കുന്നതും അതിനെ പിടിച്ച് കരയുന്നതും വീഡിയോയിൽ കാണാം.
'നിങ്ങൾ അത്രയധികം സ്‌നേഹിക്കുന്നുവെങ്കിൽ പിന്നെ അതിനെ എന്തിനാണ് കുഴിച്ചിടുന്നത്. നിങ്ങൾക്ക് അതിനെ സംരക്ഷിക്കാം. എന്നെന്നേക്കുമായി. അതെ അവൻ ഫ്രീസ് - ഡ്രെെഡ് ആണ്. ഇല്ല എനിക്ക് ഖേദമില്ല'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള പൂച്ചയാണ് അത്. അതിനെ ഷെൽഫിൽ വയ്ക്കുന്നതും മേഗൻ ഉമ്മ കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വെെറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഈ പ്രവൃത്തിയെ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. ഇത് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് പലരുടെയും കമന്റ്. ചിലർ ഇത് എങ്ങനെയാണ് ചെയ്തതെന്നും ചോദിക്കുന്നുണ്ട്. വീഡിയോ.