ss

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ലോക: ചാപ്ടർ വൺ :ചന്ദ്ര എന്ന ചിത്രത്തിനൊപ്പം മമ്മൂട്ടി നായകനായ കളങ്കാവൽ സിനിമയുടെ ടീസർ തിയേറ്ററിൽ പ്രദർശിപ്പിക്കും. മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കളങ്കാവൽ ഒക്ടോബറിൽ റിലീസ് ചെയ്യും. നവാഗതനായ ജിതിൻ കെ. ജോസ്, സംവിധാനം ചെയ്യുന്ന കളങ്കാവലിൽ മമ്മൂട്ടിയും വിനായകനും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണ്. 21 നായികമാരും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. ഈ വർഷം തിയേറ്ററിൽ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം ആണ് കളങ്കാവൽ. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയുടെ കഥാകൃത്തായാണ് ജിതിൻ കെ. ജോസ് എത്തുന്നത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. വിതരണം വേഫെറർ ഫിലിംസ്.