gayathri

തിരുവനന്തപുരം: കൊളൈറ്റിസ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നടത്തിയ നാഷണൽ ഐബിഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസിസ്) സമ്മേളനത്തിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം പ്ലീനറി പ്രസന്റേഷനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഗായത്രി ശിവകുമാറിന് ഒന്നാം സ്ഥാനം.

ദേശീയഅന്തർദേശീയ തലത്തിൽ പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുകളുടെ സമ്മേളനത്തിൽ ഡോ ഡി കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ എക്കോസ് ഓഫ് സെവറിറ്റി ബവൽ അൾട്രാസൗണ്ട് ഫോർ ഡൈനാമിക് മോണിറ്ററിംഗ് ആൻഡ് ഏർലി എസ്‌കലേഷൻ ഇൻ അക്യൂട്ട് സിവിയർ അൾസറേറ്റീവ് കൊളൈറ്റിസ്' എന്ന പ്രബന്ധത്തിനാണ് ഡോ ഗായത്രി സമ്മാനം നേടിയത്.


കുടൽ രോഗങ്ങൾ, പ്രത്യേകിച്ച് ഇൻഫ്ളമേറ്ററി ബവൽ ഡിസീസ് പോലുള്ള അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ ബവൽ അൾട്രാസൗണ്ട് ഏറെ സുരക്ഷിതമാണ്. ഈ വിഷയത്തെ അധികരിച്ചു നടത്തിയ പ്രബന്ധത്തിനാണ് അംഗീകാരം ലഭിച്ചത്.