തൃശൂർ: വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പിൽ അദ്ധ്യാപിക ഓഡിയോ സന്ദേശം അയച്ചത് ഇന്നലെ വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കേസ്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഡിവെെഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. അദ്ധ്യാപിക വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്കൂളിന്റെ നിലപാടല്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.