മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. തങ്ങളുടെ എൻഗേജ്‌മെന്റ് ആനിവേഴ്സറിക്ക് വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പ് അടിച്ചുപിരിഞ്ഞതിനെയും വീണ്ടും ഒരുമിച്ചതിനെയും കുറിച്ചാണ് കുറിപ്പ്.
വിജയ് മാധവിന്റെ കുറിപ്പ്
മേയ് അഞ്ച് 2016 ഉച്ചക്ക് 1.42 ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്….കാരണം ഞങ്ങൾ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാൻ ഫോണിൽ ബ്ലോക്ക് ചെയ്തു സമാധാനമായിട്ട് വീട്ടിൽ ടിവി കണ്ടു കിടന്നപ്പോൾ ആണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട്, വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക്. കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡി ആണ്… ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല… എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു…അതാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്. ഓരോരോ ജീവിതങ്ങൾ… വന്നവഴികൾ ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ, എല്ലാം ആരോ നിശ്ചയിച്ചതാണെന്നും നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്നും തോന്നിപ്പോകും !!!
Happy Engagement Anniversary to us