തിരുവനന്തപുരം:കോവളം മുളവിളാകം റസിഡന്റ്സ് അസോസിയേഷൻ നടത്തുന്ന ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സെപ്തംബർ ഒന്നിന് തൊഴിച്ചൽ എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിക്കും. വൈകിട്ട് 4.30ന് നടക്കുന്ന പരിപാടി തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.തിരുവനന്തപുരം സിറ്റി ഫോർട്ട് സബ് ഡിവിഷൻ അസി.കമ്മീഷണർ ഷിബു.എൻ മുഖ്യ പ്രഭാഷണം നടത്തും. കോവളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജയപ്രകാശ്.വി ഓണക്കിറ്റുകളുടെ വിതരണം നടത്തും. എസ്.ബിജു,​അഷ്ടപാലൻ,​ഡോ.അബ്ദുൾബാരി,​കോവളം സുകേശൻ,​ഷീലാ അജിത്ത്,​സഫറുള്ളഖാൻ,​എച്ച്.രഞ്ജിത്ത്,​ബിജു.ടി,​ആർ.റംസിയ തുടങ്ങിയവർ പങ്കെടുക്കും.