തിരുവനന്തപുരം: കേരള സ്‌പേസ് പാർക്ക് (കെ സ്‌പേസ്) മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുമായി (എം.ബി.സി.ഇ.ടി) സഹകരിച്ച് സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ദിനാഘോഷം സമാപിച്ചു. വി.എസ്.എസ്.സി ഡയറക്ടർ എ.രാജരാജൻ ഉദ്ഘാടനം ചെയ്‌തു. കെ സ്‌പേസ് സി.ഇ.ഒ ജി.ലെവിൻ അദ്ധ്യക്ഷത വഹിച്ചു.എം.ബി.സി.ഇ.ടി പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു സ്വാഗതവും കെ സ്‌പേസ് മാനേജർ കെ.ധനേഷ് നന്ദിയും പറഞ്ഞു.