gopi

കാസർകോട്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. അമ്പലത്തറയിലായിരുന്നു സംഭവം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് മൂന്ന് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. ഗോപി അയൽവാസിയെ വിളിച്ച് ആസിഡ് കുടിച്ചെന്ന് അറിയിച്ചതോടെയാണ് വിവരം പുറത്തായത്. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചശേഷം നാല് പേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.