തിരുവനന്തപുരം :ഡാർഫ് ഒളിമ്പിക്സിൽ പങ്കെടുത്ത ബൈജു സി എസ്, ഇന്റർനാഷണൽ ബാഡ്മിന്റൺ താരം ഗോകുൽദാസ്, കാസർഗോഡ് കള്ളാർ പഞ്ചായത്ത് ക്ലാർക്ക് ഷംസുദീൻ, തിരുവനന്തപുരം പ്രകാശ് വൈദ്യർ, ആയുർവേദ കോളേജിൽ ക്ലാർക്ക് ആയ അച്ചുകുട്ടൻ, അഖിൽ രാജ് കോഴിക്കോട്, രാജേഷ് കുന്നംകുളം, അശ്വിൻ തൃശൂർ, ഹാഷിർ കോഴിക്കോട്, ആഷിക്ക് എറണാകുളം... ഇവരുടെയൊക്കെ ഉയരം ആകട്ടെ - 3 അടി. എന്നാൽ കായിക മേഖലയോടുള്ള താല്പര്യം, വീറും വാശിയും ഇരട്ടിയാണ്. അങ്ങനെയാണ്കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സീസണിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്‌സുമായി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഏർപ്പെട്ടത്.
ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ടീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ മത്സരം ഇതിനോടകം ശ്രദ്ധേയമായി.ക്രിക്കറ്റ് ഫോർ ഓൾ ( CRICKET FOR ALL ) എന്ന ആശയം എല്ലാവരിലേക്കും എത്തിക്കുന്നതിലേക്കാണ് ഈ സൗഹൃദ മത്സരം നടത്തിയത്. ഇന്ത്യയിലെ തന്നെ ഉയരം കുറഞ്ഞവരുടെ ആദ്യത്തെ സ്പോർട്സ് ക്ലബ് ആയ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബും കൊല്ലം ടീമും തമ്മിൽ വാശിയേറിയ മത്സരം ആണ് കാഴ്ച വച്ചത്.
ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിന്റെ മികച്ച പ്രകടനം കണ്ട് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് താരങ്ങൾ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിലെ കായിക താരങ്ങളെ അഭിനന്ദിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉയരം കുറഞ്ഞവരുടെ സ്പോർട്സ് ക്ലബ്ബിനോട് കളിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഏരീസ് കൊല്ലം സെയ്ലേഴ്‌സ് ടീം. ഇത് പോലൊരു മത്സരം ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് കോച്ച് റാഷിദ് കെ കെ പറഞ്ഞു.ലിറ്റിൽ പീപ്പിൾസിലെ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതൊന്നും അവർക്ക് വേണ്ടെന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നുംഏരീസ് കൊല്ലം ടീം സിഇഒ ഡോ. എൻ. പ്രഭിരാജ് പറഞ്ഞു.