ലോക ചാപ്ടർ 1 ചന്ദ്ര, ഒാടും കുതിര ചാടും കുതിര എന്നീ ഓണ ചിത്രങ്ങളിൽ നായികയായി തിളങ്ങുന്ന കല്യാണി പ്രിയദർശന് രണ്ടു സിനിമകളിലും പിന്നണി ഗായിക സയനോര ഫിലിപ്പ് ശബ്ദം നൽകുന്നു . ഈ രണ്ടു അത്ഭുതകരമായ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം എന്നു സയനോര സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മുഴുവൻ ടീമിനും നന്ദി. നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സയനോരയുടെ വാക്കുകൾ.
പിന്നണി ഗായിക, സംഗീത സംവിധായിക, അഭിനേത്രി എന്നീ വിലാസത്തിൽ തിളങ്ങുന്ന സയനോര ശബ്ദശാഖയിൽ കൈവയ്ക്കുന്നത് ഇതാദ്യമല്ല. ഹേയ് ജൂഡിൽ തൃഷയ്ക്കും സ്റ്റാന്റ് അപ്പിൽ നിമിഷ സജയനും സയനോരയുടെ ശബ്ദത്തിൽ ആണ് സംസാരിച്ചത്. കുട്ടൻപിള്ളയുടെ ശിവരാത്രി, ആഹാ എന്നീ ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവഹിച്ചത്. വണ്ടർ വുമൺ, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളിൽ അഭിനേതാവായി സയനോര തിളങ്ങി.