തിരുവനന്തപുരം:നന്ദിയോട് ശാന്തിരാജൻ സ്മൃതി കവി സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. ഡോ.ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.ജി.എസ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എൽ.ആർ വിനയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പി.എസ് ഉണ്ണികൃഷ്ണൻ പുസ്തക
പ്രകാശനം ചെയ്തു.പുസ്തക രചയിതാക്കളായ ശാലിനി മുരളി,കെ.വി സുബ്രഹ്മണ്യൻ,അബ്‌ദുൾ നാസർ മുട്ടുങ്ങൽ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,സപ്തപുരം അപ്പുക്കുട്ടൻ,ക്‌ളാപ്പന ഷൺമുഖൻ,
എം.എസ് ബാലകൃഷ്ണൻ രാമപുരം,പൂവത്തൂർ ചിത്രസേനൻ,വിതുര അശോക്,ഷിജി ചെല്ലാംകോട്,ആനാട് ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.