ചികിത്സയ്ക്ക് സഹായിച്ചത് സുരേഷ് ഗോപി
പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരായ പീഡനാരോപണത്തിൽ പ്രതികരണവുമായി പരാതിക്കാരി.. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയാൻ സി.കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു.
നൂറുകണക്കിന് പേരുടെ മുന്നിൽ വച്ചായിരുന്നു അതിക്രമം. സുരേഷ് ഗോപിയാണ് ചികിൽസയ്ക്ക് പണം നൽകിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് അയച്ച പരാതി ചോർത്തിയത് താനല്ലെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നൽകിയ കുറിപ്പിൽ പരാതിക്കാരി
പറഞ്ഞു. 2014 ൽ പീഡന ശ്രമമുണ്ടായി.എഫ്.ഐ.ആറിലും കോടതിയിൽ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കൃത്യമായി പറഞ്ഞതാണ്. പൊലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയുമില്ലാതെ പോയത്.ബി.ജെ.പി അദ്ധ്യക്ഷന് പരാതി നൽകുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തതയില്ലായിരുന്നു. പിന്നീട് കോടതിയിൽ വിധി എതിരാകാൻ കാരണം ഇതാണ്. ആദ്യ കാലത്ത് ഒരഭിഭാഷകൻ പോലും തനിക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വാധീനം കാരണം പലരും ഒഴിഞ്ഞു മാറി.
തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പാർട്ടി വിട്ടുപോയ ചില വ്യക്തികളാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രകോപന പോസ്റ്റുമായി
കൃഷ്ണകുമാറിന്റെ ഭാര്യ
കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഭാര്യ മിനി കൃഷ്ണകുമാർ. കേരള രാഷ്ട്രീയത്തിൽ തകർക്കാൻ പറ്റാത്ത രണ്ട് പേരുകളാണ് സി.കെയും(സി.കൃഷ്ണകുമാർ) കെ.എസും (കെ.സുരേന്ദ്രൻ) . നല്ല ഇരുമ്പ് ചൂളയിൽ കാച്ചി കുറുക്കിയെടുത്ത് കനൽ കൊണ്ടും തീയേറ്റും പഴുത്തു പാകം വന്ന നല്ല മൂർച്ചയുള്ള ആയുധങ്ങളാണ് .ആ ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ പിന്നെ രണ്ടായിട്ടേ കാണൂ, ഓർക്കുന്നത് നല്ലതാണ്. പന്നിക്കൂട്ടങ്ങൾ ജാഗ്രതൈ എന്ന പരാമർശത്തോടെയാണ് മ പോസ്റ്റ് അവസാനിക്കുന്നത്.