youtube

ഇന്നത്തെക്കാലത്ത് ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങിയ പ്രൊഫഷൻ പോലെ ഒന്നായി മാറിയിരിക്കുകയാണ് യൂട്യൂബർ. ആശയവും ക്ഷമയുമുണ്ടെങ്കിൽ കൈനിറയെ പണം സമ്പാദിക്കാനുള്ള മികച്ച മാർഗമാണ് യൂട്യൂബ്. എന്നാലിന്ന് എല്ലാ മേഖലകളിലും യൂട്യൂബർമാരുടെ എണ്ണം വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മിക്ക കണ്ടന്റ് ക്രിയേറ്റർമാരും. അതിനാൽ തന്നെ കൃത്യമായ രീതിയിൽ യൂട്യൂബ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യൂട്യൂബർ അല്ലെങ്കിൽ കണ്ടന്റ് ക്രിയേറ്റർ ആകാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.