എ . ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി എന്ന ചിത്രത്തിന്റെ കേരള പ്രീ ലോഞ്ച് ഇവന്റ് ഇന്ന് കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30 നടക്കും. ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരും അതിഥികളും പങ്കെടുക്കും. ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസാണ്.അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം സുധീപ് ഇളമൺ, മാർക്കറ്റിങ് : ബിനു ബ്രിങ്ഫോർത്ത്,പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ .