ആലപ്പുഴ: പാടശേഖരങ്ങളിൽ വെള്ളമുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ നെൽകർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. തകഴി, കൈനകരി, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 40 ദിവസത്തിന് മുകളിലായ ചില പാടശേഖരങ്ങളിൽ വെള്ള മുഞ്ഞയുടെ സാന്നിദ്ധ്യവും നെടുമുടി, കരുവാറ്റ, തകഴി, പുന്നപ്ര വടക്ക് കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 35 ദിവസത്തിന് മുകളിൽ പ്രായമായ പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവയുടെ സാന്നിദ്ധ്യവുമാണുള്ളത്.
കീടനാശിനി പ്രയോഗം വേണ്ട
വെളള മുഞ്ഞയ്ക്കെതിരെ ഇപ്പോൾ കീടനാശിനി പ്രയോഗം ആവശ്യമില്ല.
തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവയ്ക്കെതിരെ തരി രൂപത്തിലുള്ള കീടനാശിനികൾ വളത്തിനൊപ്പം പ്രയോഗിക്കാം
മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ വെള്ള മുഞ്ഞയുടെ പിറകേ തവിട്ട് മുഞ്ഞയുടെ ആക്രമണം സാധാരണയായി ഉണ്ടാകാറുണ്ട്
അനാവശ്യമായി കീടനാശിനി പ്രയോഗം നടത്തുന്നതാണ് മുഞ്ഞബാധ രൂക്ഷമാകാനുള്ള മുഖ്യ കാരണം.
കർഷകർ ഇതര കീടങ്ങൾക്കെതിരെ സാങ്കേതിക ഉപദേശ പ്രകാരമല്ലാതെ കീടനാശിനി പ്രയോഗം നടത്തരുത്. ഇലകളിലും തണ്ടിലും ഇരുന്ന് നീരൂറ്റിക്കുടിക്കുന്നന ഇവ കർഷകരുടെ പേടി സ്വപ്നമാണ്