pic

വാർസോ: പോളണ്ടിൽ പരിശീലന പറക്കലിനിടെ എയർഫോഴ്‌സിന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈല​റ്റ് മരിച്ചു. മദ്ധ്യ പോളണ്ടിലെ റാഡോമിലെ എയർബേസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. എയർഫോഴ്‌സ് ഷോയ്ക്ക് മുന്നോടിയായുള്ള അഭ്യാസപ്രകടനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ വിമാനം തീപിടിച്ച് നിലത്ത് പതിക്കുകയായിരുന്നു. അപകടത്തിൽ മ​റ്റാർക്കും പരിക്കേ​റ്റിട്ടില്ല.