sivankutty

തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജില്ലാകൺവെൻഷൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി.രാജൻ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കൺവീനർ സി.ഗോപി നന്ദി പറഞ്ഞു.അമരവിള രാമകൃഷ്‌ണൻ,ആർ.രാജൻ എന്നിവരെ ആദരിച്ചു.ജയമോഹൻ,ജയിൽകുമാർ,ആർ.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജി.രാജൻ(പ്രസിഡന്റ്),കെ.സുകുമാരൻ ആശാരി(സെക്രട്ടറി),എം.രാജേഷ്(ട്രഷർ)എന്നിവരെ തിരഞ്ഞെടുത്തു.