dies

പാലക്കാട്: കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് പ്രമാണിക് ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുള്ള പാടത്തിലാണ് പന്നിക്കായി കെണി വച്ചിരുന്നത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൃഷി പാട്ടത്തിനെടുത്ത ആൾ, അനധികൃതമായി ലെെൻ വലിച്ചയാൾ, സ്ഥലത്തിന്റെ ഉടമസ്ഥൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലും ജനവാസ മേഖലയിലും കാട്ടുമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. അതിർത്തി പ്രദേശമായ ചെമ്മണാമ്പതി, മൂച്ചംകുണ്ട്, ചപ്പക്കാട്, മൊണ്ടിപതി, വെള്ളരാംകടവ്,കുണ്ടലകുളമ്പ്, ശുക്രിയാൽ തുടങ്ങിയിടങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. കഴിഞ്ഞ ദിവസം ചപ്പക്കാട് കുഞ്ചുവേലൻകാട്ടിൽ 10ഏക്കറിൽ പൂർണവളർച്ചയെത്തിയ 55 തെങ്ങ്, 39 മാവ്, 37 കവുങ്ങ് തുടങ്ങി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കാർഷിക വിളകൾ കാട്ടാനകൂട്ടം നശിപ്പിച്ചതായി കർഷകർ പറഞ്ഞു. ചപ്പക്കാട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അടുക്കളയുടെ ഗ്രിൽ വെൽഡിംഗ് ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പകൽ കാട്ടാനകൾ വനത്തിനുള്ളിൽ പതുങ്ങിയിരിക്കുകയും സന്ധ്യയാവുന്നതോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവ്. ചെമ്മണാമ്പതി മുതൽ വെള്ളാരംകടവ് വരെ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന സോളാർ സെൻസിംഗിന്റെ നിർമ്മാണവും പാതിവഴിയിൽ ആയതാണ് കാട്ടാനശല്യം അതിരൂക്ഷമാകാൻ കാരണം.