മിക്കവീടുകളിലും തലേദിവസത്തെ ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിക്കാറുണ്ട്. ഭക്ഷണം വെറുതെ കളയണ്ടോല്ലോയെന്ന് കരുതിയാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ എല്ലാ ഭക്ഷണവും ഇത്തരത്തിൽ ചൂടാക്കി കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഭക്ഷണങ്ങൾ രണ്ടുതവണ ചൂടാക്കി കഴിച്ചാൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ചോറ്
രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്.പെട്ടെന്ന് പൂപ്പൽ വരാൻ സാദ്ധ്യയുള്ള ഭക്ഷണമാണ് ചോറ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ചോറിൽ പൂപ്പൽ ബാധിച്ചേക്കാം. അതിനാൽ അത് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാണ് പൂപ്പൽ. പതിവായി ഇങ്ങനെ പൂപ്പൽ പിടിച്ച് ഭക്ഷണം കഴിക്കുന്നത് അന്തരികാവയവങ്ങൾക്കെല്ലാം ഭീഷണിയാണ്. അതിനാൽ ഈ ശീലമുള്ളവർ ഉടനെ അത് ഒഴിവാക്കണം.
ചീരയും ഇലക്കറിയും
പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചീര. എന്നാൽ ചീര പാകം ചെയ്ത് അപ്പോൾ തന്നെ കഴിക്കുന്നതാണ് നല്ലത്. പാകം ചെയ്ത ചീര വീണ്ടും അടുത്ത ദിവസം ചൂടാക്കി കഴിക്കുന്നത് ഇതിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നെെട്രേറ്റുകളെ നെെട്രോസാമിനുകളായി മാറ്റിയേക്കാം. നെെട്രോസാമിനുകൾ എന്നത് ഒരു കൂട്ടം രാസ സംയുക്തങ്ങളാണ്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചീരയ്ക്ക് മാത്രമല്ല കാബേജിനും ഇത് ബാധകമാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വേവിച്ചശേഷം വീണ്ടും അത് ചൂടാക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവ് കുറയ്ക്കുകയും ദഹന പ്രശ്നത്തിന് കാരണമാകുകയും ചെയ്യുന്നു.