weight-loss

ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ രണ്ട് കിലോ കുറയ്ക്കാൻ പോലും ചിലർക്ക് മാസങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ വെറും നാലുമാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് കിലോ കുറച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറായ അമാക. തന്റെ വെയിറ്റ് ലോസ് ജേർണിയെക്കുറിച്ച് യുവതി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും അഞ്ച് സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് യുവതി ചെയ്തത്. ഇതിലേതെങ്കിലുമൊന്ന് പതിവായി കുടിക്കാൻ തുടങ്ങി.

1. ചെറുചൂടുള്ള നാരങ്ങാവെള്ളം
ഇതാണ് ഏറ്റവും എളുപ്പമുള്ള സൂത്രം. ചെറുചൂടുള്ള വെള്ളം + നാരങ്ങ - ഇത് ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഇതുവഴി നിങ്ങൾക്ക് ഭാരം കുറഞ്ഞതായി തോന്നും ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ഇടത്തരം വലിപ്പമുള്ള നാരങ്ങയുടെ നീര് ചേർത്ത് യോജിപ്പിച്ച്, കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് കുടിക്കുക.

2. കറുവപ്പട്ട ചായ
കറുവപ്പട്ട നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ കലോറി ബേൺ ചെയ്യാൻ സഹായിക്കുന്നു. ഒരു കപ്പ് വെള്ളം + ഒരു ടേബിൾസ്പൂൺ കറുവപ്പട്ട പൊടി അല്ലെങ്കിൽ ഒരു കഷ്ണം കറുവപ്പട്ടയിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കുടിക്കുക.

3. ഇഞ്ചി ചായ
ഇഞ്ചി നിങ്ങളുടെ വയറിനെ ശാന്തമാക്കുകയും, കലോറി ബേൺ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. നല്ല ഉറക്കവും ലഭിക്കും. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചെറിയൊരു കഷ്ണം ഇഞ്ച് അറിഞ്ഞത് അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി അരച്ചത് ചേർത്തുകൊടുക്കുക. ശേഷം കുറച്ച് ഗ്രീൻ ടീ ഇട്ട് 10 മിനിട്ട് തിളപ്പിക്കുക. എന്നിട്ട് കുടിക്കാം.

4. ആപ്പിൾ സിഡെർ വിനഗർ പാനീയം


ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനഗർ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് യോജിപ്പിക്കുക. കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് കുടിക്കാം.

5. ചമോമൈൽ ചായ

ഇത് ഉറക്കവും ദഹനവുമൊക്കെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വേറെയും കുറേ ടിപ്സുകൾ യുവതി പങ്കുവയ്ക്കുന്നുണ്ട്. പഞ്ചസാര കുറയ്ക്കുകയാണ് മറ്റൊരു പോംപവഴി. പേസ്ട്രിയും മധുരപലഹാരങ്ങളുമെല്ലാം യുവതി ഒഴിവാക്കി. നന്നായി വ്യായാമം ചെയ്‌തു. ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. നന്നായി ഉറങ്ങണം. അതേസമയം, ഡോക്ടറുടെ നിർദേശമില്ലാതെ ഇക്കാര്യങ്ങൾ ചെയ്യരുത്.