a

പരീക്ഷാഫലം

എഡ്യൂക്കേഷൻ പഠന വകുപ്പിൽ 2025 ജനുവരിയിൽ
നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് 2022-2024 ബാച്ച്(സി.എസ്.എസ്)സപ്ലിമെന്ററി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷ രജിസ്‌ട്രേഷൻ

നാലാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം/
എംഎസ്ഡബ്ല്യൂ/എംടിഎ(മേഴ്സിചാൻസ് –2001-2020 അഡ്മിഷൻ)സെപ്തംബർ 2025
പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 2025 സെപ്തംബർ10വരെയും 150
രൂപ പിഴയോടെ സെപ്തംബർ15 വരെയും 400 രൂപ പിഴയോടെ സെപ്തംബർ17
വരെയും അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.keralauniversity.ac.in.

തീയതി നീട്ടി

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2025-2026 അദ്ധ്യയന
വർഷം നാല് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുളള അഡ്മിഷൻ ആരംഭിച്ചു.
എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്,എംഎസ്‌സി മാത്തമാറ്റിക്സ്
കോഴ്സുകൾക്കുളള അപേക്ഷ സെപ്തംബർ 30 വരെയും എം.എൽ.ഐ.എസ്‌.സി,ബി.എൽ.ഐ.എസ്‌.സി
കോഴ്സുകൾക്കുളള അപേക്ഷ ഒക്ടോബർ 10 വരെയും ഓൺലൈനായി
സമർപ്പിക്കാവുന്നതാണ്.അപേക്ഷയുടെ ശരിപകർപ്പും അസൽ സർട്ടിഫിക്കറ്റുകളും
ഓൺലൈൻ അപേക്ഷ സമർപ്പിച്ച് 10 ദിവസത്തിനകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ
വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്.മറ്റുവിവരങ്ങൾക്ക്: www.ideku.net.

സൂക്ഷ്മപരിശോധന

2024 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ
ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ
സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത
പരീക്ഷയുടെ ഹാൾടിക്കറ്റുമായി സെപ്തംബർ1,2,3തീയതികളിൽ റീവാല്യുവേഷൻ
ഇ.ജെ.Xവിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്.

തി​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​സ​ഭ​ ​ന​വം​ബ​ർ​ 29​ന് ​സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​സു​ഗ​മ​ ​ഹി​ന്ദി​ ​പ​രീ​ക്ഷ​യു​ടെ​ ​ഫീ​സ് ​അ​ട​ക്കു​ന്ന​തി​നു​ള്ള​ ​തി​യ​തി​ ​സെ​പ്തം​ബ​ർ​ 30​ ​വ​രെ​ ​നീ​ട്ടി.