മൊറയൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വള്ളുവമ്പ്രം മാണിപ്പറമ്പിലെ പരേതനായ തയ്യിൽ മുഹമ്മദിന്റെ മകൻ
ഫസലുൽ ആബിദ് (36) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 26ന് കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ മൊറയൂരിൽ വെച്ച് ആബിദ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യയും മകളുമൊത്ത് പള്ളിക്കൽ ബസാറിലെ സഹോദരിയുടെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ആബിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലെ ആറോടെ മരിച്ചു
മാതാവ് : പരേതയായ ഖദീജ. ഭാര്യ: റിൻഷ. മക്കൾ:മുഹമ്മദ് ഹാദി, എനോറ.
സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദു റസാഖ്, ഹസ്ബുല്ല നിസാമി, സവാദ്, ആയിഷ, റൈഹാനത്ത്.