s
വേങ്ങര വ്യാപാരഭവനിൽ നടന്ന ഐ എൻടിയുസി ജില്ലാ നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് എം പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര : കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ആഗസ്റ്റ് 20 ന് നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ഐഎൻടിയുസി ജില്ലാ നേതൃ സംഗമം തീരുമാനിച്ചു.ഐയഎൻ.ടി.യു.സി ജില്ലാ നേതൃസംഗമം വേങ്ങരവ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ജനാർദ്ദനൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടത്തി സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ ചാർജജുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എ കരീം പ്രവർത്തന രേഖ അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം .എ. അസീസ്, സുബൈർ പാച്ചിരി, ഹസ്സൻ പുല്ലങ്കോട്, നബീർ കുട്ടാം കാവിൽ , കെ.ടി. ഗീത പ്രസംഗിച്ചു.