കോട്ടക്കൽ: കോട്ടക്കൽ മുസ്ലിം ലീഗ്
ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന കെ.എം. കെ. വെള്ളയിൽ അനുസ്മരണം സാഹിത്യകാരൻ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി ഓൺലൈൻ വഴി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ പഞ്ചിളി അസീസ് സ്വാഗതം പറഞ്ഞു. എ.കെ.എം. എസ്. എ. യുഎഇ നാഷണൽ കമ്മിറ്റി സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. റഹ്മത്തുള്ള, നസീർ മേലേതിൽ, കെ.വി. ഹമീദ്, ചോലക്കൽ അബ്ദുൾ കരീം, എ.കെ.എം. എസ്.എ ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ, നാസർ ഒതുക്കുങ്ങൽ, ബഷീർ മാപ്പ് നെല്ലിയോട്ട്, ഗഫൂർ ഇല്ലക്കോട്ടിൽ, ഫായിസ് കൊളക്കാടൻ, ഷംസുദ്ദീൻ കൊമ്പത്തിയിൽ, അലവിക്കുട്ടി, നൗഷാദ് അലങ്കാർ, കുട്ടിഹസ്സൻ ആട്ടീരി, കെ. സൈഫു,
കെ. എം. കെ വെള്ളയിലിന്റെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു