എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യഭേരി, അരുണിമ ക്യാമ്പുകൾ എടപ്പാൾ ബ്ലോക്ക് കുടുബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ആർ. അനീഷ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന, എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ. ഷിൻസി, ഐ. സി. ഡി. എസ് സൂപ്പർവൈസർ നസീറ, ബ്ലോക്ക് സൂപ്പർവൈസർ ജീജ ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ അനീഷ്, പി.ആർ.ഒ.വീണ എന്നിവർ സംസാരിച്ചു.