കാളികാവ്: ഇന്നലെയുണ്ടായ കനത്ത മഴയിൽ പുഴ നിറത്തൊഴുകി മലയോര ഹൈവേയിൽ വെള്ളം കയറി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മഴ തുടങ്ങിയത്.മലയോര ഹൈവേയിൽ കാളികാവ് മങ്കുങ്ങിലാണ് വെള്ളം കയറിയത്.
പലഭാഗങ്ങളിലും കാളികാവ് പുഴ തിരിഞ്ഞൊഴുകി. പലയിടത്തും കൃഷിനാശമുണ്ടായി. പലവീടുകളിലും വെള്ളം കയറി. ഞായറാഴ്ചയും കനത്ത മഴയിൽ പലയിടത്തും വെള്ളംകയറിയിരുന്നു.ചോക്കാട് ഭാഗത്തും ഞയറാഴ്ച കനത്ത നഷ്ടമുണ്ടാക്കിയിരുന്നു.
ഇന്നലെ അടക്കാക്കുണ്ട് ചെങ്കോട് മലവാരങ്ങളിലാണ് കനത്ത മഴയുണ്ടായത്.ഇതാണ് കാളികാവ് പുഴ കരകവിഞ്ഞൊഴുകാൻ കാരണമായത്.കാളികാവ് ചാഴിയോട് ഭാഗത്താണ് പുഴ തിരിഞ്ഞൊഴുകിയത്.
പാലത്തിനോട് പുതുതായി നിർമ്മിച്ച മൈതാനം വെള്ളം കയറി മണ്ണൊലിച്ചു പോയി.പുഴ തിരിഞ്ഞൊഴുകിയതോടെ വാഴകളും കവുങ്ങുകളും പലയിടത്തും ഒടിഞ്ഞു പോയി.
കാളികാവ് ചെങ്കോട്ടിൽ ലോഡ്ജുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു.ലോഡ്ജിനുള്ളിൽ വെള്ളം കയറിയതിനാൽ പാത്രങ്ങളും മറ്റും ഒലിച്ചുപോയി.
ജവീീേകാളികാവ് മങ്കുണ്ട് ഹൈവെയിൽ വെള്ളം കയറിയ നിലയിൽ.
.......................................................
മലവെള്ളപ്പാച്ചിൽ കൃഷിഭൂമിയുടെ സുരക്ഷാഭിത്തി തകർത്തു.കൃഷി നശിച്ചു.
കാളികാവ്: ഇന്നലെയുണ്ടായ ശക്തമായ മഴയിൽ അടക്കാക്കുണ്ട് ചേരുകുളമ്പിൽ മലവെള്ളപ്പാച്ചിൽ സുരക്ഷാ ഭിത്തി തകർത്തു.പുഴതിരിഞ്ഞൊഴുകി കൃഷി നശിച്ചു.അടക്കാകുണ്ടിലെ വാടയിൽ സക്കീർ ഹുസൈന്റെ
കൃഷി ഭൂമിയുടെ സുരക്ഷാ ഭിത്തിയാണ് തകർന്നത്.വാഴ, കവുങ്ങ്,തെങ്ങ് തുടങ്ങിയ കൃഷികൾ നശിച്ചു. കഴിഞ്ഞ വർഷം നിർമ്മിച്ച സുരക്ഷാ ഭിത്തിയാണ് തകർന്നത്.പുഴയോട് ചേർന്നുണ്ടായിരുന്ന നട വഴിയും ഒലിച്ചു പോയി.
കൃഷി നശിച്ച സ്ഥലം കാളികാവ് കൃഷിഓഫീസറും സംഘവും സന്ദർശിച്ചു.