കാളികാവ് : മലവെള്ളപ്പാച്ചിലിൽ കൃഷിഭൂമിയുടെ സുരക്ഷാഭിത്തിയും കൃഷിഭൂമിയും നശിച്ചു. അടക്കാക്കുണ്ട് വാടയിൽ സക്കീറിന്റെ കൃഷി ഭൂമിയാണ് നശിച്ചത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ അടക്കാക്കുണ്ട് ചേരുകുളമ്പിലാണ് നാശമുണ്ടായത്.മലവെള്ളപ്പാച്ചിലിൽ സുരക്ഷാ ഭിത്തി തകർന്ന ഭാഗത്ത് പുഴതിരിഞ്ഞൊഴുകിയാണ് കൃഷി നശിച്ചത്.
വാഴ,കവുങ്ങ്,തെങ്ങ് തുട ങ്ങിയ കൃഷികളാണ് നശിച്ചത്.കഴിഞ്ഞ വർഷം നിർമ്മിച്ച സുരക്ഷാഭിത്തിയാണ് തകർന്നത്.പുഴയോട് ചേർന്നുണ്ടായിരുന്ന നടവഴിയും ഒലിച്ചു പോയി. ഇതോടെ വിദ്യാർത്ഥികളും നാട്ടുകാരും പ്രയാസത്തിലായി.കൃഷി നശിച്ച സ്ഥലം കാളികാവ് കൃഷിഓഫീസറും സംഘവും സന്ദർശിച്ചു.