s
കേരള കോ. ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗ്ഗനൈസേഷൻ സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കേരള കോ. ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ മലപ്പുറത്ത് ചേർന്നു. വിരമിച്ച സഹകരണ പെൻഷൻകാരുടെ ആനൂകൂല്യങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിറ്റാണ്ടുകളായി വിമുഖത കാണിക്കുകയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. പി. മോയിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, കാവനൂർ മുഹമ്മദ്, കെ. മൊയ്തീൻ വയനാട്, എൻ കെ ജയരാജൻ, മജീദ് അമ്പലക്കണ്ടി, പി. ബാപ്പുട്ടി, ടി.കെ. ഇബ്രാഹിം, അബ്ദുൽ സലാം പേരയിൽ, എ.ടി. ഷൗക്കത്തലി, കെ. രവീന്ദ്രൻ, വി. മുസ്തഫ, പി. പൂക്കുട്ടി, ഹമീദ് പാണ്ടികശാല, വി.പി അബു എന്നിവർ സംസാരിച്ചു.