തിരൂർ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ഗായിക ഇ. മീര നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. പി. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാക്ക് പാലോളി, എ.എസ്.എം.സി ചെയർമാൻ സി. റഹീം മരയ്ക്കാർ , പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, എം.ടി.എ പ്രസിഡന്റ് ടി.വി. റൂബീന, ആയിഷ ബീഗം, ഫാത്തിമ സെയ്ദ, കെ.റംല, എസ്.ആർ.ജി കൺവീനർ കെ. പ്രിയ, സ്റ്റാഫ് സെക്രട്ടറി ടി.എം. നാസർ, സ്കൂൾ ഹെഡ് ബോയ്സ് അഫിൻ ഷഹൽ, മുഹമ്മദ് ഇയ്യാദ് , ഹെഡ് ഗേൾ ആയിഷ റിസ്നി എന്നിവർ സംബന്ധിച്ചു . വി.വി.റുക്സാന, സുലൈഖ, എ. രഹീജ, കെ. നുസ്രത്ത്, സി.പി. ജുബ്ന, പി.ബദരിയ, ഹമീദ് പാറയിൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്ലബ്ബുകളുടെ ഉൽഘാടനം ഗായിക മീര നിർവഹിക്കുന്നു.